ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൗണിൽ വലഞ്ഞ് തെലങ്കാനയിൽ ഇതുവരെ 41 അധ്യാപകർ ആത്മഹത്യ ചെയ്തു. സ്വകാര്യ സ്കൂളിലെ അധ്യാപകരാണ് ശമ്പളം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടിലായത്.
ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും കുട്ടികളിൽ നിന്ന് ഫീസ് ശേഖരിക്കുന്നുണ്ടെങ്കിലും അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നില്ല. ഓൺലൈൻ ക്ലാസുകൾ നടത്താൻ വളരെ കുറച്ച് അധ്യാപകരെ മാത്രം നിയോഗിക്കുകയും അവർക്ക് പകുതി ശമ്പളം കൊടുക്കുകയുമാണ് ഭൂരിഭാഗം മാനേജ്മെന്‍റുകളും.
പരാതികൾ ചൂണ്ടിക്കാണിച്ചതോടെ ഏപ്രിൽ മാസം മുതൽ അധ്യാപകർക്ക് 2,000 രൂപ നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. 25 കിലോ അരി സൗജന്യമായി നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ അരി ലഭിച്ചെങ്കിലും പിന്നീട് ലഭിച്ചില്ല. വാഗ്ദാനം ചെയ്ത തുക ഇതുവരെ അധ്യാപകരുടെ അക്കൗണ്ടിൽ വന്നിട്ടില്ല.
തെലങ്കാനയിൽ സ്വകാര്യ മേഖലയിൽ മാത്രം 2,50,000 അധ്യാപകരും 50,000 അനധ്യാപകരും തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.