ഫേസ്​ബുക്കിലൂടെ ടി.വി പ്രൊഡ്യൂസർ ചമഞ്ഞ്​ തട്ടിപ്പ്​; തെലങ്കാന യുവതി അറസ്​റ്റിൽ

ഹൈദരാബാദ്​: ടെലിവിഷൻ ​പ്രൊഡ്യൂസറുടെ പേരിൽ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ട്​ നിർമ്മിച്ച്​ നടീ നടൻമാരിൽ നിന്നും മറ്റും പണം തട്ടിയ യുവതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തെലങ്കാന സ്വദേശിനി വൈ. ശ്രീലത(33)ആണ്​ അറസ്​റ്റിലായത്​​.

ഈ നാട്​ ടെലിവിഷനിലെ (ഇ.ടി.വി) പ്രൊഡ്യൂസർ ശ്രീദേവി തുമ്മലയുടെ പേരിലാണ്​ യുവതി വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഉണ്ടാക്കിയത്​. തുടർന്ന്​ ശ്രീദേവിയാണെന്ന്​ പറഞ്ഞ്​ വിശ്വസിപ്പിച്ച്​ സിനിമയിലും ടി.വി പരിപാടികളിലും അവസരം നൽകാമെന്ന്​ പറഞ്ഞ്​ നടീനടൻമാരിൽ നിന്നും മറ്റ്​ ആളുകളിൽ നിന്നും പണം തട്ടുകയായിരുന്നു.

50,000 രൂപ മുതൽ ആറ്​ ലക്ഷം രൂപ വരെ ഇവർ ഇത്തരത്തിൽ സ്വന്തം ബാങ്ക്​ അക്കൗണ്ടിലേക്ക്​ വാങ്ങിയെടുക്കുകയായിരുന്നു. ആഢംഭര ജീവിതത്തിനാണ്​ ഇവർ ഇൗ പണം ഉപയോഗിച്ചത്​. 2018 ജൂലൈയിലാണ്​ ടെലിവിഷനിൽ ശ്രീദേവി തുമ്മലയുടെ പേര്​ യുവതിയുടെ ശ്രദ്ധയിൽ പെട്ടതും അവരുടെ പേരിൽ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഉണ്ടാക്കിയതും.

യുവതിയുടെ പ്രവർത്തി സ്ഥാപനത്തി​​െൻറ സൽപേരിന്​ കളങ്കമുണ്ടാക്കിയതായി കാണിച്ച്​ ഇ.ടി.വി ഓപ്പറേഷൻ വിഭാഗം ചീഫ്​ മാനേജർ ബി.വി.ആർ മൂർത്തി നൽകിയ പരാതിയെ തുടർന്ന്​ പൊലീസ്​ യുവതിക്കെതിരെ വഞ്ചനാ കുറ്റത്തിന്​ കേസെടുത്തു. ഐ.ടി ആക്​ട്​ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്​.

Tags:    
News Summary - telangana woman arrested for posing as TV Producer and cheating people -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.