ഹൈദരാബാദ്: മകൾ താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിൽ പ്രകോപിതരായ മാതാപിതാക്കൾ മകള െ ചുട്ടുകൊന്നു. അനുരാധ(20) ആണ് കൊല്ലപ്പെട്ടത്. ചില ബന്ധുക്കളുടെ സഹായത്തോടെയാണ് മാതാപിതാക്കൾ കൊല നടത്തിയത്. സം ഭവവുമായി ബന്ധപ്പെട്ട് അനുരാധയുടെ മാതാപിതാക്കളായ സത്തേന്ന, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദ രാബാദിൽ നിന്ന് 250 കിലോമീറ്റർ അകലെ മഞ്ചേരിയൽ ജില്ലയിലെ കലമഡുകു ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമാ യ ദുരഭിമാന കൊല നടന്നത്. യുവതിയെ ചുട്ടുകൊന്ന് ചാരം അരുവിയിൽ ഒഴുക്കുകയായിരുന്നു. ഭർത്താവ് ലക്ഷ്മണൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ചയാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്.
ഒരേ ഗ്രാമത്തിൽ താമസക്കാരായ ലക്ഷ്മണും അനുരാധയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹിതരാവണമെന്ന ആഗ്രഹത്തിന് അനുരാധയുടെ വീട്ടുകാർ എതിരു നിന്നതോടെ ഇരുവരും ഹൈദരാബാദിലേക്ക് ഒളിച്ചോടുകയും ഇൗ മാസം മൂന്നിന് വിവാഹിതരാവുകയും ചെയ്തു.
20 ദിവസങ്ങൾക്ക് ശേഷം ഇരുവരും ഗ്രാമത്തിൽ തിരിച്ചെത്തിയതറിഞ്ഞ അനുരാധയുടെ മാതാപിതാക്കൾ ബന്ധുക്കളുടെ സഹായത്തോടെ വീട് ആക്രമിച്ച് ലക്ഷ്മണിനെ മർദിച്ച് അവശനാക്കിയ ശേഷം അനുരാധയെ ബലമായി പിടിച്ചുകൊണ്ടുപോയി. തുടർന്ന് നിർമൽ ജില്ലയിലെ മല്ലാപുർ ഗ്രാമത്തിൽ വെച്ച് അനുരാധയെ ചുട്ടുകൊല്ലുകയായിരുന്നു.
നേരത്തെയും തെലങ്കാനയിൽ ദുരഭിമാന കൊല അരങ്ങേറിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഉന്നത ജാതിയിൽപ്പെട്ട അമൃത എന്ന യുവതിയെ വിവിാഹം ചെയ്ത പ്രണയ് കുമാർ എന്ന ദലിത് യുവാവിനെ ഭാര്യാ പിതാവിെൻറ നേതൃത്വത്തിൽ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഭാര്യയുടെയും അമ്മയുടെയും മുന്നിൽ വെച്ചായിരുന്നു പ്രണയിയെ കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.