ന്യൂഡൽഹി: 104 കർഷക സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത സമരം രണ്ടാം ദിവസത്തിലേക്ക് കടന്നേതാടെ പാൽ, പഴം, പച്ചക്കറി വിതരണം തടസ്സപ്പെട്ട് ചന്തകൾ അടച്ചു തുടങ്ങി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സ്വാമിനാഥൻ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ‘രാഷ്ട്രീയ കിസാൻ മഹാസംഘ്’ ആണ് 10 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തത്.മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സമരം ശക്തിപ്പെട്ടതോടെ ഡൽഹി അടക്കമുള്ള നഗരങ്ങളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വില കുതിച്ചുയർന്നു തുടങ്ങി. എന്നാൽ, സമരക്കാരുമായി ചർച്ച നടത്തുന്നതിന് പകരം എതിർപ്രചാരണവുമായി അതിനെ നേരിടാനാണ് കേന്ദ്ര സർക്കാറിെൻറ ശ്രമം.
രാഹുൽ ഗാന്ധി, കമൽനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന സമരമാെണന്ന ആേരാപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തുവന്നു.വെള്ളിയാഴ്ച മുതൽ പാലും പച്ചക്കറിയും നഗരങ്ങളിലേക്കെത്തുന്നത് പൂർണമായും അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹാസംഘ് കോഒാഡിനേറ്റർ സന്ദീപ് ഗിഡ്ഡെ പറഞ്ഞു.
മധ്യപ്രദേശിൽ മാത്രം 982 പ്രതിഷേധ യോഗങ്ങൾ നടന്നതായി മഹാസംഘ് കോഒാഡിനേറ്റർ അറിയിച്ചു.10 ലക്ഷത്തോളം കർഷകർ അംഗങ്ങളായുള്ള ‘കക്കാജി’ എന്നറിയപ്പെടുന്ന ശിവകുമാർ ശർമയുടെ നേതൃത്വത്തിലുള്ള ഭാരതീയ കിസാൻ മസ്ദൂർ സംഘ് ആണ് സമരരംഗത്തുള്ള സംഘടനകളിൽ ഏറ്റവും ശക്തമായത്. ഭരതീയ കിസാൻ യൂനിയെൻറ പഞ്ചാബ്, ഹരിയാന ഘടകങ്ങളും സമരത്തിനൊപ്പമുണ്ട്. കർഷക മുന്നേറ്റം, ദേശീയ കർഷക സമാജം, മലനാട് കർഷക രക്ഷാസമിതി, കർഷക സേന എന്നിങ്ങനെ നാല് കർഷക സംഘടനകളാണ് കേരളത്തിൽനിന്ന് ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.