മ​ധ്യ​പ്ര​ദേ​ശി​ൽ സംഘർഷം വ്യാപിക്കുന്നു; മരണം അഞ്ചായി

ഭോ​പാ​ൽ:  മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക സ​മ​രത്തിനുേനരെയുണ്ടായ പൊ​ലീ​സ്​ വെ​ടി​വെപ്പിൽ മരണസംഖ്യ അഞ്ചായി. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം മാ​ന്ത്​​​സൗ​റിൽ നിന്നും​ അയൽജില്ലകളിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമാകാതിരിക്കാൻ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. മിക്ക തെരുവുകളിലും പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. മാ​ന്ത്​​​സൗ​ർ  ജി​ല്ല​യടക്കം 15 ജില്ലകൾ ഉൾപെടുന്ന മാൾവ- നിമാദ് മേഖലയിലെ സ്ഥിതി ഗുരുതരമാണ്. ജി​ല്ല ക​ല​ക്​​ട​ർ  എ​സ്.​കെ. സി​ങ്ങി​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ​  ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ക​ൾ ഇന്നലെ വി​​ച്ഛേ​ദി​ച്ചിരുന്നു.അതേസമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും.


മുഖ്യമന്ത്രി ശിവ് രാജ്  സിങ് ചൗഹാൻ പ്രദേശം സന്ദർശിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കില്ലെന്ന നിലപാടിലാണ് കർഷകർ. പ്രതിപക്ഷമായ കോൺഗ്രസും പ്രതിഷേധ പരിപാടികളിൽ മുൻനിരയിലുണ്ട്. നീമച്ച്-മഹൂ ഹൈവേ കർഷകർ തടഞ്ഞിരിക്കുകയാണ്. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ച് കർഷകരും പതിദാർ സമുദായത്തിൽ നിന്നുള്ളവരാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കാണ് പതിദാർ സമുദായം.എന്നാൽ മുഖ്യമന്ത്രി ചൗഹാൻ ജില്ല സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കാനായി സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ നന്ദകുമാർ സിങ് കർഷകരുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്. 

ക​ല്ലേ​റ്​ ന​ട​ത്തി​യ സ​മ​ര​ക്കാ​ർ 27 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ​ തീ​വെ​ച്ചു.  ക​ട​ക​ളും ക​ത്തി​ച്ചു. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ  പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങിയിരുന്നു. ന​ഹാ​ർ​ഗ​ഡ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു ചെ​ക്ക്​ പോ​സ്​​റ്റ്​ അ​ഗ്​​നി​ക്കി​ര​യാ​ക്കി. സ​ഹ​ക​ര​ണ ബാ​ങ്കി​നു​നേ​രെ​യും ജ​ന​രോ​ഷ​മു​ണ്ടാ​യി. സ​മീ​പ​ത്തെ ര​ത്​​ലം ജി​ല്ല​യി​ൽ നി​രോ​ധ​നാ​​ജ്​​ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ന്ത്​​​സൗ​ർ ജി​ല്ല​യി​ൽ ദ​ലോ​ഡ​യി​ൽ റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്കും ഗേ​​റ്റു​ക​ൾ​ക്കും സ​മ​ര​ക്കാ​ർ നാ​ശം വ​രു​ത്തി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​മു​ത​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​ക്ര​മ​മു​ണ്ടാ​യ​താ​യി ഉ​ജ്ജ​യി​ൻ ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​ർ  ഒാ​ജ അ​റി​യി​ച്ചു. ഇ​ന്ദോ​റി​ലും ക​ർ​ഷ​ക​രും പൊ​ലീ​സും ഏ​റ്റു​മു​ട്ടി. ലാ​ത്തി​ചാ​ർ​ജ്​ ന​ട​ത്തി​യാ​ണ്​ സ​മ​ര​ക്കാ​രെ ഒാ​ടി​ച്ച​ത്. 


കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക്​ താ​ങ്ങു​വി​ല  പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​  മാ​ന്ത്​​​സൗ​ർ  ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന  സ​മ​രം അ​ക്ര​മാ​സ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ ​ ഇന്നലെ പൊ​ലീ​സും സി.​ആ​ർ.​പി.​എ​ഫും ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലാണ് കർഷകർ കൊല്ലപ്പെട്ടത്.

പി​പ്​​ലി​യ ടോ​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യ ക​ർ​ഷ​ക സ​മ​ര​ത്തി​നു​നേ​രെ​യാ​ണ്​ വെ​ടി​െ​വ​ച്ച​ത്.  ജി​ല്ല ക​ല​ക്​​ട​റും സ​ർ​ക്കാ​റും ഉ​ത്ത​ര​വ്​ ന​ൽ​കാ​തെ പൊ​ലീ​സും സി.​ആ​ർ.​പി.​എ​ഫും ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ നി​റ​യൊ​ഴി​ച്ച​താ​യി  ക​ർ​ഷ​ക​ർ  കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ക​ർ​ഷ​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​താ​ണ്​  അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ വി​ശ​ദീ​ക​രി​ച്ചു. സ​മ​രം ന​ട​ത്തു​ന്ന​വ​ർ ക​ർ​ഷ​ക​ര​ല്ലെ​ന്നും അ​വ​രാ​ണ്​ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ച്​  മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​ സി​ങ്​ ചൗ​ഹാ​ൻ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ 10 ല​ക്ഷം വീ​ത​വും  പ​രി​ക്കേ​റ്റ​വ​ർ​ക്ക്​  ഒ​രു ല​ക്ഷം രൂ​പ വീ​ത​വും സ​ർ​ക്കാ​ർ ന​ൽ​കും. 

 

 

Tags:    
News Summary - Tensions run high in Madhya Pradesh’s Mandsaur a day after 5 farmers killed in police firing during protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.