ഷോപിയാൻ: സൗത്ത് കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദിയും നാല് സഹായികളും കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി മൊബൈൽ വെഹിക്കിൾ ചെക്പോസ്റ്റിലുണ്ടായ ഏറ്റുമുട്ടലാണ് അഞ്ചുപേരെ കൊലപ്പെടുത്തിയത്. ഷാഹിദ് അഹമ്മദ് ദർ എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് ഒളിച്ചിരുന്നവർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. സേനയുടെ മൊബൈൽ ചെക്ക് പോസ്റ്റിൽ സിഗ്നൽ കാണിച്ചിട്ടും നിർത്താതെ പോയ കാറിൽ നിന്നും തീവ്രവാദികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കാറിലുണ്ടായ തീവ്രവാദിയും സഹായികളും കൊല്ലപ്പെടുകയായിരുന്നു. മൂന്ന് തീവ്രവാദികൾ രക്ഷപ്പെട്ടതായും ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതായും സുരക്ഷാ സേന അറിയിച്ചു.
എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പേർ സിവിലിയൻമാരാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദ്യാർഥിയാണ്. വിദ്യാർഥിയുടെ മൃതദേഹം മറ്റൊരു വാഹനത്തിലായിരുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇൗ വർഷം സൈന്യത്തിെൻറ വെടിവെപ്പിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നത് രണ്ടാം തവണയാണെന്നും തീവ്രവാദികളുടെ സഹായികളെന്നത് സേനയുടെ ആരോപണമാണെന്നും ഗ്രാമവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.