ന്യൂഡൽഹി: പുൽവാമയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫുകാരുടെ ജീവത്യാഗം പാഴാവില്ല െന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. അക്രമികളെ നേരിടാൻ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇത്തരം ഭീകര സംഘടനകളെ പാകിസ്താനാണ് സ്പോൺസർ ചെയ്യുന്നത്. ഇതിന് ഇന്ത്യ തീർച്ചയായും തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് പുൽവാമയിലെ ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ സി.ആർ.പി.എഫ് ജവാൻമാരുടെ കോൺവോയിലേക്ക് ഭീകരവാദികൾ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റിക്കൊണ്ട് ആക്രമണം നടത്തിയത്.
പാകിസ്താൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിനു പിന്നിൽ. ആക്രമണത്തിൽ മലയാളിയായ വി.വി വസന്ത കുമാർ ഉൾപ്പെടെ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.