ശ്രീനഗർ: ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ നവകടൽ സി.ആർ.പി.എഫ് ക്യാമ്പിന് സമീപമാണ് ഗ്രനേഡ് സ്ഫോടനം നടന്നത്. ജമ്മു ബി.സി റോഡിലെ ബസ്റ്റാൻഡിലും ഗ്രനേഡ് ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.
ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. രണ്ടു പൊലീസുകാർക്കും ഒരു സിവിലിയനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ സ്വകാര്യ വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.
പട്രോളിങ്ങിനിടെയാണ് ഗ്രനേഡ് സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതെന്ന് ജമ്മു എസ്.എസ്.പി വിവേക് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ആറു സിവിലിയൻമാർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.