റായ്പുർ: തീവ്രവാദികളും നക്സലുകളും ബി.ജെ.പി ഭരണത്തെ ഭയക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരരും മാവോയിസ്റ്റുകളുമെല്ലാം ബി.ജെ.പി സർക്കാറിനെ ഭയക്കുന്നു. അവർ ബി.ജെ.പി ഭരണത്തിലുള്ള സ്ഥലങ്ങളിലേക്ക് അടുക്കുന്നില്ല, എന്തുകൊണ്ടെന്നാൽ അവർ ജയിലിലടക്കപ്പെടുമെന്നോ അല്ലെങ്കിൽ കൊല്ലപ്പെടുമെന്നോ ഉറപ്പാണ്. ഇത് കൂടാതെ മൂന്നാമതൊരു കാര്യം നടക്കില്ലെന്നും യോഗി പറഞ്ഞു. റായ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തിസ്ഗഢിൽ കോൺഗ്രസ് ഭരണം തുടങ്ങി 5-6 മാസത്തിനുള്ളിൽ എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കയാണ്. 55-60 വർഷത്തെ ഭരണത്തിലൂടെ കോൺഗ്രസ് സർക്കാർ രാജ്യത്തെ കട്ടുമുടിച്ചു, ദാരിദ്ര്യത്തിൽ മുങ്ങി, ജാതി-മത - വർഗീയത നിറച്ചു, തീവ്രവാദവും നക്സലിസവും വേരുറച്ചതും ഇക്കാലത്താണ്- യോഗി പറഞ്ഞു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മുസ്ലിംകളെയും മറ്റ് മതസ്ഥരെയും തമ്മിൽ വേർതിരിച്ചെന്നും യോഗി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.