തിരുവനന്തപുരം: ട്രഷറി നിയന്ത്രണമുള്ളതിനാൽ വിവിധ വകുപ്പുകളിൽനിന്ന് അച്ചടിക്ക ൂലി ലഭിക്കുന്നില്ലെന്നും ആ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാഠപുസ്തക അച്ചടി നിർത്തിെവക്കേണ്ടിവരുമെന്നും കെ.ബി.പി.എസ് (കേരള ബുക്ക്സ് ആൻഡ് പബ ്ലിക്കേഷൻ സൊസൈറ്റി). സാമ്പത്തിക പ്രതിസന്ധി കാരണം ഫോൺ ബില്ലടയ്ക്കാൻ പോലും സ്ഥാപനത്തിന് കഴിയുന്നില്ല. ജീവനക്കാരുടെ പി.എഫ് അടവും മുടങ്ങി. പേപ്പർ വാങ്ങാൻ പണമില്ലാത്തതിനാൽ ലോട്ടറി അച്ചടിയും പ്രതിസന്ധിയിലാണെന്ന് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
പാഠപുസ്തകം അച്ചടിച്ച വകയിൽ സർക്കാർ നൽകാനുള്ളത് 148.38 കോടി രൂപയാണ്. ലോട്ടറി വകുപ്പിൽനിന്ന് അച്ചടിക്കൂലിയായി കിട്ടാനുള്ളത് 60.95 കോടി രൂപയും. ഇതുൾപ്പെടെ, വിവിധ സർക്കാർ സ്ഥാപനങ്ങൾ 2011 മുതൽ നൽകാനുള്ളത് 225.71 കോടി രൂപ. കുടിശ്ശിക നൽകിയില്ലെങ്കിൽ പാഠപുസ്തക അച്ചടി നിർത്തേണ്ടി വരുമെന്നുകാട്ടി കെ.ബി.പി.എസ് എം.ഡി മുഖ്യമന്ത്രിക്ക് കത്തുനൽകി.
പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും കെ.ബി.പി.എസാണ്. 2020-21 അധ്യയനവർഷത്തെ പാഠപുസ്തക അച്ചടി ആരംഭിച്ചെങ്കിലും സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കാത്തതിനാൽ ഉടൻ അച്ചടി നിർത്തേണ്ട സാഹചര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.