കോവിഡ്​ ബാധിച്ച്​ മരിച്ച തായ്​ സ്​ത്രീയുടെ സംസ്​കാരം വീട്ടുകാരെ ലൈവായി കാണിച്ച്​ പൊലീസ്​

ലഖ്​നോ: തായ്​ലൻഡിൽ നിന്ന്​ ഉത്തർപ്രദേശിലെ ലഖ്​നോവിലെത്തി ദിവസങ്ങൾക്കകം 41കാരി കോവിഡ്​ ബാധിച്ച്​ മരിച്ചു. ടൂറിസ്റ്റ്​ വിസയിലെത്തിയ തായ്​ സ്​ത്രീയെ കോവിഡ്​ രോഗലക്ഷണങ്ങളോടെ​ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡ്​ വാർഡിൽ ചികിത്സയിലിരിക്കെ മേയ്​ മൂന്നിന്​ ഇവർ മരിക്കുകയായിരുന്നു.

ഏപ്രിൽ 28ന്​ ഇവർ ലഖ്​നോവിലെത്തിയതായാണ്​ വിവരം. എന്നാൽ, തായ്​ലൻഡിൽനിന്ന്​ ഇവർ ലഖ്​നോവിലെത്തിയതിന്‍റെ കാരണം വ്യക്തമല്ല.

സ്​ത്രീയുടെ സന്ദർശനത്തെക്കുറിച്ച്​ അറിയാൻ പ്രദേശത്തെ ടൂറിസ്റ്റ്​ ഗൈഡായ സൽമാൻ ഖാനെ പൊലീസ്​ ചോദ്യം ചെയ്​തിരുന്നു. സംഭവ​െത്തക്കുറിച്ച്​ അന്വേഷിക്കാൻ ഡി.സി.പി സൻജീവ്​ സുമന്‍റെ കീഴിൽ അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. സംഘത്തിന്‍റെ റി​േപ്പാർട്ടിന്‍റെ അടിസ്​ഥാനത്തിലാകും തുടർന്നുള്ള അന്വേഷണം.

അതേസമയം തായ്​ലൻഡിൽനിന്ന്​ സ്​ത്രീ ലഖ്​നോവിലെത്തിയതുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചു. ബി.ജെ.പി എം.പി സഞ്​ജയ്​ സേതിന്‍റെ മകന്‍റെ അകമ്പടിയായാണ്​ സ്​ത്രീ ലഖ്​നോവിലെത്തിയതെന്നായിരുന്നു സമാജ്​വാദി പാർട്ടി നേതാവ്​ ​െഎ.പി. സിങ്ങിന്‍റെ ആരോപണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സഞ്​ജയ്​ സേത്​ നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ​െഎ.പി. സിങ്ങിന്‍റെ ട്വീറ്റ്​്​. സഞ്​ജയ്​യുടെ മകനെതിരെ ആരോപണം ഉന്നയിച്ച സിങ് കേസന്വേഷണത്തിൽ​ യു.പി പൊലീസിന്‍റെ അലംഭാവത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ​െചയ്​തു.

അതേസമയം മകനെതിരെ ആരോപണമുന്നയിച്ച ഐ.പി. സിങ്ങിനെതിരെ സഞ്​ജയ്​ സേത്​ രംഗത്തെത്തി. കേസുമായി ബന്ധ​െപ്പട്ട്​ മകന്‍റെ പേര്​ എന്ത്​ അടിസ്​ഥാനത്തിലാണ്​ പരാമർശിക്കുന്നതെന്ന്​ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പൊലീസ്​ കമീഷണർ ഡി.കെ. താക്കൂറിന്​ കത്തെഴുതി. സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അ​േതസമയം, ലഖ്​നോ പൊലീസിന്‍റെ നേതൃത്വത്തിൽ തായ്​ സ്​ത്രീയുടെ മൃതദേഹം സംസ്​കരിച്ചു. തായ്​ എംബസിയുമായി ബന്ധപ്പെടുകയും സ്​ത്രീയുടെ കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്​തു. തുടർന്ന്​ സ്​ത്രീയുടെ മൃതദേഹം ഇന്ത്യയിൽ സംസ്​കരിക്കാൻ അനുവാദം നൽകുകയായിരുന്നു. ലഖ്​നോ ഭരണകൂടം സ്​ത്രീയുടെ മരണസർട്ടിഫിക്കറ്റ്​ തായ്​ലൻഡിലെ കുടുംബത്തിന്​ അയച്ചുനൽകുകയും ചെയ്​തു. സ്​ത്രീയുടെ ഗൈഡായിരുന്ന സൽമാൻ ഖാനും സംസ്​കാരത്തിൽ പ​ങ്കെടുത്തു. കുടുംബാംഗങ്ങളെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടായിരുന്നു സംസ്​കാര ചടങ്ങുകളെന്നും ലഖ്​നോ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Thai woman in Lucknow dies of Covid, police live-stream funeral for family amid SP-BJP slugfest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.