ചെന്നൈ: പെരുമാത്താളിന് ഇതൊന്നും ഒരു വിഷയമല്ല. ഇനിയൊരങ്കത്തിന് കൂടിയുള്ള ബാല്യമുണ്ട് ഈ 90കാരിക്ക്. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് തമിഴ്നാട്ടിലെ താരമായിരിക്കുകയാണ് എസ്. പെരുമാത്താൾ എന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് തിരുനൽവേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റതോടെ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡെന്റന്ന ബഹുമതിക്ക് അവർ അർഹയായി. 1,568 വോട്ട് നേടിയാണ് പെരുമാത്താൾ വിജയിച്ചത്. ഇവർക്കെതിരെ മത്സരിച്ച രണ്ടു സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശുപോയി.
സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ ബുധനാഴ്ചയാണ് അധികാരമേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴു തലമുറകളായി തങ്ങളുടെ കുടുംബത്തിൽപെട്ടവർ വിജയിച്ചുവരുന്നതായും താൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നതെന്നും പെരുമാത്താൾ മാധ്യമങ്ങളോട് പറഞ്ഞു. വീടുകൾ തോറും കയറിയിറങ്ങി ഏറെ ആവേശത്തോടെ വോട്ടഭ്യർഥിച്ചിരുന്ന പെരുമാത്താളിെൻറ ഉൗർജസ്വലത പ്രചാരണരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെ തോളിലേറ്റിയാണ് അനുയായികൾ വിജയം ആഘോഷിച്ചത്. പെരുമാത്താളുടെ മകൻ എസ്. തങ്കപാണ്ഡ്യൻ നാലുതവണ ഇതേ ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്തിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരുമെന്നാണ് വോട്ടർമാരോടുള്ള പെരുമാത്താളിെന്റ ഉറച്ച വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.