ചെന്നൈ: നഗരത്തിലെ റോയപേട്ട അവ്വൈ ഷൺമുഖം റോഡിലെ അണ്ണാ ഡി.എം.കെ ആസ്ഥാന മന്ദിരം 'പുരട്ച്ചി തലൈവർ എം.ജി.ആർ മാളികൈ' എന്ന പേരിലറിയപ്പെടും. പാർട്ടിയുടെ സുവർണ ജൂബിലിയാഘോഷേത്താടനുബന്ധിച്ചാണ് ഒാഫിസിന് പുതിയ പേരിട്ടതെന്ന് അണ്ണാ ഡി.എം.കെ കോ ഒാഡിനേറ്റർ ഒ.പന്നീർശെൽവം, ജോ. കോ ഒാഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
1986ൽ പാർട്ടി സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച എം.ജി.രാമചന്ദ്രൻറ ഭാര്യ വി.എൻ.ജാനകി രാമചന്ദ്രനാണ് ഇൗ കെട്ടിടം പാർട്ടിക്ക് സംഭാവനയായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.