സോമവാർപേട്ട: സോമവാർപേട്ട ഗണഗൂർ ഉഞ്ചിഗനഹള്ളിയിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി സഹോദരങ്ങൾ മരിച്ചു. ഉഞ്ചിഗനഹള്ളിയിലെ കൂലിത്തൊഴിലാളികളായ ഗിരീശ് -ജയന്തി ദമ്പതികളുടെ മക്കൾ മനീക്ഷ (15), പൂർണേശ് (13) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കൾ അകലെയുള്ള ഇഞ്ചിക്കൃഷിയിടത്തിലേക്ക് പോകുേമ്പാൾ മക്കളെ ബന്ധുവീട്ടിൽ ഏൽപിച്ചതായിരുനു. ബന്ധുഗൃഹത്തിലുള്ളവരും തോട്ടത്തിൽ പോയ സമയത്ത് കുട്ടികൾ ഇരുവരും രണ്ട് സാരികൾ കൊണ്ട് ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെയാണ് കഴുത്തിൽ കുരുങ്ങിയത്.
വലിയമ്മയും മറ്റ് മുതിർന്നവരും വീട്ടിൽ വന്നപ്പോഴാണ് കുട്ടികൾ മരിച്ച നിലയിൽ കണ്ടത്. മനീക്ഷ ബാഗമണ്ഡല മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയും പൂർണേശ് ഗവ. പ്രൈമറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.