ബംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കാറിെൻറ ബമ്പറിൽ കടിച്ചുതൂങ്ങിയ കടുവയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബന്നാർഘട്ട പാർക്കിൽ സഫാരിക്കെത്തിയവരുടെ കാറിലാണ് കടുവ പിടിത്തമിട്ടത്.
കാറിെൻറ പിൻഭാഗത്തെ ബമ്പറിൽ പല്ലും നഖവുമുപയോഗിച്ച് പിടിത്തമിട്ട കടുവ കാറിനെ അൽപം പിന്നിലേക്ക് വലിക്കുകയും ചെയ്തു. കടുവയുെട ആക്രമണത്തിൽ ഒടുവിൽ ബമ്പർ പൊളിയുന്നതാണ് വിഡിയോയുെട അവസാനത്തിലുള്ളത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ബന്നാർഘട്ട പാർക്കിൽനിന്നുള്ളതാണെന്ന് എക്സി. ഡയറക്ടർ വനശ്രീ ബിപിൻ സിങ് സ്ഥിരീകരിച്ചു. എന്നാൽ, വിഡിയോ രണ്ടുമാസം മുമ്പുള്ളതാണെന്നും ബാറ്ററി തകരാറിെന തുടർന്ന് പാർക്കിനകത്തെ സഫാരിക്കിടെ വാഹനം നിന്നുപോയപ്പോഴാണ് കടുവ പിടിത്തമിട്ടതെന്നും പിന്നീട് റെസ്ക്യൂ സംഘമെത്തി വാഹനം െകട്ടിവലിച്ച് പുറത്തെത്തിച്ചുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.