ബംഗളൂരു: ഹിന്ദുത്വ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തിയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലേങ്കഷിെൻറ ചരമദിനത്തിൽ കനേഡിയൻ നഗരം ആദര പരിപാടി സംഘടിപ്പിക്കുന്നു. കാനഡയിലെ ബർണബി നഗരമാണ് ഇൗ വർഷം സെപ്തംബർ അഞ്ച്'ഗൗരി ലേങ്കഷ് ദിനം' ആചരിക്കാൻ തീരുമാനിച്ചത്.
ഇതിെൻറ പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി മേയർ മൈക് ഹാർലി ഒപ്പുവെച്ചു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തകയായിരുന്നു ഗൗരി ലേങ്കഷ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അവർ വെല്ലുവിളിച്ചു. മനുഷ്യാവകാശങ്ങൾക്കായി ശബ്ദമുയർത്തി. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി ഗൗരി ജീവിതം സമർപ്പിച്ചു.
ബർണബി നഗരത്തിലെ ജനങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുന്നതിെൻറയും ഇന്തോ-കനേഡിയൻ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തെ അംഗീകരിക്കുന്നതിെൻറയും ഭാഗംകൂടിയായാണ് പരിപാടിയെന്നും ബർണബി മേയർ മൈക് ഹാർലി അനുസ്മരിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് തനിക്ക് കഴിഞ്ഞദിവസം ലഭിച്ചതായി ഗൗരിയുടെ സഹോദരിയും സംവിധായികയുമായ കവിത ലേങ്കഷ് വെളിപ്പെടുത്തി.
2017 സെപ്തംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലേങ്കഷിനെ ഫാഷിസ്റ്റ് അക്രമികൾ വെടിവെച്ചുകൊന്നത്. ഗൗരിക്ക് ആദരമർപ്പിച്ച് ഞായറാഴ്ച പരിപാടി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.