ന്യൂഡൽഹി: കേരളത്തിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ 23.4 ശതമാനത്തിനും വളർച്ചമുരടിപ്പുണ്ടെന്ന് കേന്ദ്ര വനിത ശിശു വികസന മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, കെ. മുരളീധരൻ എന്നിവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വളർച്ചമുരടിപ്പ് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്; 42.9 ശതമാനം. 20 ശതമാനമുള്ള പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഇതേ പ്രായക്കാരിൽ നടത്തിയ പഠനത്തിൽ ഭാരക്കുറവിൽ 41 ശതമാനമുള്ള ബിഹാറാണ് മുന്നിലുള്ളത്.
പോഷകാഹാരക്കുറവിൽ 15 മുതൽ 49 വരെ പ്രായമുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ഝാർഖണ്ഡാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ 26.2 ശതമാനം സ്ത്രീകളിലാണ് പോഷകാഹാരക്കുറവ്. ഏറ്റവും കുറവ് ലഡാക്കിലാണ്. ഇവിടെ 4.2 ശതമാനം സ്ത്രീകൾക്കാണ് പോഷകാഹാരക്കുറവുള്ളതെന്നും ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയ പഠനത്തിൽ പറയുന്നതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.