ന്യൂഡൽഹി: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കില്ലെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് ലോക്സഭയിൽ അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക സഹായം തേടി കേരളം കർമപദ്ധതി സമർപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് കേന്ദ്രം വ്യക്തമായ മറുപടി നൽകിയില്ല. വന്യജീവി ആക്രമണത്തിനിരയാകുന്നവർക്ക് നൽകുന്ന സഹായം കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ചിട്ടുണ്ട്. മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ പത്തു ലക്ഷം രൂപയും, ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ടു ലക്ഷം രൂപയും, നിസ്സാര പരിക്കേൽക്കുന്നവർക്ക് ചികിത്സക്കായി 25,000 രൂപയുമായി സഹായം വർധിപ്പിച്ചിട്ടുണ്ടെന്ന് മറുപടിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.