ഉദയ്പൂർ: വധിക്കപ്പെട്ട കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി മക്കളുടെ വെളിപ്പെടുത്തൽ. ഇതെ കുറിച്ച് അദ്ദേഹം പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരാതി പരിഗണിക്കുക പോലുമുണ്ടായില്ലെന്ന് കനയ്യ ലാലിന്റെ ആൺ മക്കളായ യാഷും തരുണും ആരോപിച്ചു.
അദ്ദേഹം സമൂഹത്തിൽ ആക്ഷേപകരമായ പരാമർശം നടത്തിയത് തെറ്റാണ്. അതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ചും പിതാവ് മാപ്പു പറഞ്ഞിരുന്നു. അതിനു പിന്നാലെ ദിവസം അദ്ദേഹത്തിന് ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. പരാതി നൽകിയിട്ടും ആരും കണക്കിലെടുത്തില്ല. സമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മക്കൾ പറഞ്ഞു. ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് ഡൽഹി ജുമാ മസ്ജിദ് ഇമാമും രംഗത്തെത്തി. ഇത്തരം കൊലപാതകങ്ങൾ ഇസ്‍ലാമിന് നിരക്കുന്നതല്ലെന്നും ഇമാം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.