ഗൂഡല്ലൂർ: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലുമെന്ന ഭീഷണിക്ക് രണ്ടുവർഷം വേറെയും ശിക്ഷയനുഭവിക്കണമെന്ന് ഊട്ടി പോക്സോ കോടതി വിധിപറഞ്ഞു. ഗൂഡല്ലൂർ കോത്തവയൽ സ്വദേശിയായ 40കാരനെയാണ് പോക്സോ കോടതി ജഡ്ജ് അരുണാചലം ശിക്ഷ വിധിച്ചത്.
മാതാവ് പിണങ്ങിപ്പോയ സമയത്ത് 2014 മുതൽ മൂന്നുവർഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചതായും പുറത്തുപറഞ്ഞാൽ മാതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി സംഭവം പുറത്തുപറയാതെ വരുകയായിരുന്നു.
എന്നാൽ, പീഡനം പതിവായതോടെ പെൺകുട്ടി മാതാവിനോട് സംഭവം പറഞ്ഞതിനെത്തുടർന്നാണ് ഗൂഡല്ലൂർ വനിത പൊലീസിൽ പരാതിപ്പെട്ടത്. 2017 സെപ്റ്റംബർ 21ന് പിതാവിനെ അറസ്റ്റുചെയ്തു. ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്ച വിധിയുണ്ടാവുമെന്ന് അറിയിപ്പുണ്ടായതോടെ ഇയാളെ പൊലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി.
വെള്ളിയാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. പത്തുലക്ഷം രൂപ പിഴ ഒടുക്കിയിെല്ലങ്കിൽ അഞ്ചുവർഷം കൂടുതൽ കാലം ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. ഗവ. പ്ലീഡർ മാലിനിയാണ് േപ്രാസിക്യൂഷൻ അഭിഭാഷകയായി കേസ് വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.