ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണികോളുകൾ ലഭിക്കുന്നുവെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാല. ഇന്ത്യയിലെ ശക്തരായ ചില ആളുകൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് ഇന്ത്യ വിട്ട് യു.കെയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പൂനെവാലയുടെ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് സർക്കാർ വൈ കാറ്റഗറിയിലുള്ള സുരക്ഷ അദ്ദേഹത്തിന് നൽകിയിരുന്നു.
അതേസമയം, ഭീഷണിപ്പെടുത്തിയതാരെന്ന് വ്യക്തമാക്കാൻ പൂനെവാല തയാറയില്ല. ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോർപ്പറേറ്റുകളും ഭീഷണിപ്പെടുത്തിയവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാവർക്കും വാക്സിൻ വേണം. പക്ഷേ അത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ആർക്കും അറിയില്ല. വാക്സിൻ ലഭിച്ചില്ലെങ്കിൽ ഒന്നും നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്നാണ് പലരും പറയുന്നത്. ഇത് ശരിയായ ഭാഷയല്ലെന്നും പൂനവാല പറഞ്ഞു. എല്ലാം ഇപ്പോൾ എെൻറ ചുമലിലാണ്. തനിക്ക് മാത്രമായി ഒന്നും ചെയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പും കുംഭമേളയും കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോയെന്ന ചോദ്യത്തിന് അത് വൈകാരിക വിഷയമാണെന്നും അതിനെ കുറിച്ച് പ്രതികരിച്ചാൽ തെൻറ തല കാണില്ലെന്നുമായിരുന്നു പൂനെവാലയുടെ മറുപടി. യു.കെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തെൻറ ജീവന് ഭീഷണിയുണ്ടെന്ന വിവരം പൂനെവാല വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.