മസ്ജിദ് മുറ്റത്തെ സി.സി.ടിവി ദൃശ്യം,  പിടിയിലായ പ്രതികൾ

മസ്ജിദ് മുറ്റത്ത് ജയ് ശ്രീറാം വിളി: ഒരാൾ കൂടി അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്‌ലിം ആരാധനാലയ മുറ്റത്ത് ജയ് ശ്രീറാം വിളിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൈക്കമ്പ നട്തോടയിലെ സചിനാണ് (24) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മർദല ബദ്രിയ ജുമാമസ്ജിദ് കോമ്പൗണ്ടിനകത്ത് ബൈക്കിലെത്തിയ രണ്ടുപേർ ഉച്ചത്തിൽ ആവർത്തിച്ച് ജയ് ശ്രീറാം വിളിച്ചത്. സംഭവത്തിൽ സൂഡ്ലുവിലെ കെ.കീർത്തൻ (25) എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയാലായത്.  കഡബ പൊലീസ് സബ് ഇൻസ്പെക്ടർ അഭിനന്ദൻ, ഉപ്പിനങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അക്രമികളുടെ സംഘടനാ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. .

Tags:    
News Summary - The man who called Jai Shri Ram in the mosque yard was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.