ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് മൂലം വിദേശത്തേക്ക് എം.ബി.ബി.എസ് പഠനത്തിനു പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുത്തനെ ഉയരുന്നു.
വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി ജോലിചെയ്യാന്‍ നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തുന്ന വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ (എഫ്.എം.ജി.ഇ) പാസാകേണ്ടതുണ്ട്. അഞ്ചു വര്‍ഷത്തിനിടെ എഫ്.എം.ജി.ഇ എഴുതുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നു മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2015ൽ 12,116 പേരായിരുന്നു എഫ്.എം.ജി.ഇക്ക് അപേക്ഷിച്ചത്.
2020ൽ ഇത് 35,774 ആയി ഉയർന്നു. പരീക്ഷയെഴുതുന്നവരില്‍ ഭൂരിഭാഗവും ചൈന, റഷ്യ, യുക്രെയ്ന്‍, കിർഗിസ്താൻ, ഫിലിപ്പീൻസ്, കസാഖ്സ്താൻ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മെഡിക്കൽ ബിരുദമെടുത്തവരാണ്. ചൈനയില്‍ നിന്നും 12,680 പേരാണ് എം.ബി.ബി.എസ് പൂർത്തിയാക്കി 2020ല്‍ എഫ്.എം.ജി.ഇ എഴുതിയത്.
റഷ്യയില്‍നിന്ന് 4,313 പേരും. ഫിലിപ്പീൻസിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനയാണ് അടുത്തിടെ ഉണ്ടായത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫിലിപ്പീൻസിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്നവർ എഫ്.എം.ജി.ഇ യോഗ്യതയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് മാറ്റത്തിന് കാരണമെന്ന് മെഡിക്കൽ മേഖലയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.