ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ബാബ കാ ധാബയുടെ ഉടമ കാന്ത പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അമിതമായി മദ്യം, ഉറക്ക ഗുളികകൾ എന്നിവ കഴിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്.
കടയിലിരിക്കെ ഇദ്ദേഹം അബോധാവസ്ഥയിലാവുകയായിരുന്നുവെന്ന് ഭാര്യ ബദാമി ദേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അദ്ദേഹം എന്താണ് കഴിച്ചതെന്നും എന്താണ് കുടിച്ചതെന്നും എനിക്കറിയില്ല. അബോധാവസ്ഥയിലായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല' -ബദാമി പറഞ്ഞു. എന്നാൽ, പിതാവ് അമിതമായി മദ്യവും ഉറക്കുഗുളികളും കഴിച്ചതായി മകൻ കരൺ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞവർഷമാണ് ഇദ്ദേഹത്തിൻെറ തട്ടുകട ജനശ്രദ്ധയാകർഷിക്കുന്നത്. കോവിഡ് കാരണം കാന്ത പ്രസാദ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇദ്ദേഹത്തിൻെറ കണ്ണീരണിഞ്ഞുള്ള വിഡിയോ ഏറെ വൈറലായിരുന്നു. പ്രായമായ ദമ്പതികളുടെ വിഡിയോ യൂട്യൂബർ ഗൗരവ് വാസൻ പോസ്റ്റ് ചെയ്തശേഷം രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് സംഭാവന വന്നിരുന്നു.
ഒറ്റരാത്രികൊണ്ട് സമ്പന്നനായ കാന്ത പ്രസാദ് പുതിയ റെസ്റ്റോറൻറ് തുറന്നെങ്കിലും കച്ചവടം ഇല്ലാത്തതിനെ തുടർന്ന് പൂട്ടി. തുടർന്ന് ഇവർ പഴയ ധാബയിലേക്ക് തന്നെ മടങ്ങി.
തൻെറ വരുമാനത്തിൽ 20 ലക്ഷം ബാക്കിയുണ്ടെന്നും ജീവിച്ചിരിക്കുന്നതുവരെ തട്ടുകട പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് വന്ന പൈസ ഗൗരവ് വാസവൻ തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഈ പ്രസ്താവനയിൽ കാന്ത പ്രസാദ് ഗൗരവിനോട് ക്ഷമ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.