മംഗളൂരു: ഹാസൻ ജില്ലയിൽ അറക്കലഗുഡു രമാനാഥപുരത്തെ സുനിൽ കുമാറിന്റെ (28)ജീവൻ മംഗളൂരു ധർമ്മസ്ഥല പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ ബാക്കിയായി.ഭാര്യയോട് പിണങ്ങി ധർമ്മസ്ഥലയിലെത്തി ക്ഷേത്രദർശനം നടത്തിയ സുനിൽ വനമേഖലയിൽ കയറി വിഷം അകത്താക്കുകയായിരുന്നു.
വിഷം കഴിക്കുന്ന രംഗം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് ഫോർവേർഡ് ചെയ്തു.ഇത് കൈമാറി കിട്ടേണ്ട താമസം ധർമ്മസ്ഥല എസ്.ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു.വനമേഖലയിൽ അരിച്ചുപെറുക്കിയ പൊലീസ് സംഘം മഹാത്മാഗാന്ധി സർക്ക്ളിൽ നിന്ന് വളരെ ഉയരത്തിൽ കാട്ടിൽ അർധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തി.ഉടൻ പൊലീസ് വാഹനത്തിൽ ഉജ്റെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടിൽ പാദരക്ഷ കട നടത്തുന്ന സുനിലിന് ഭാര്യയും മൂന്ന് മാസം പ്രായമുള്ള മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.