യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേയുടെ സുരക്ഷാ മതിൽ തകർന്നു; 10000 ലേറെ പേർ വഴിയിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേയുടെ സുരക്ഷാ മതിൽ തകർന്നു. മതിൽ തകർന്നതോടെ ഗതാഗതം സ്തംഭിക്കുകയും 10,000ഓളം പേർ ഹൈവേയുടെ വിവിധഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയുമാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട്.

റോഡിലെ തടസങ്ങൾ മാറ്റി വീണ്ടും തുറക്കാൻ മൂന്നു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ചെറിയ വാഹനങ്ങളിൽ എത്തിയവരെ പ്രദേശത്തു നിന്ന് മാറ്റാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം. എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് വലിയ വാഹനങ്ങളിൽ എത്തിയവർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Tags:    
News Summary - The security wall of the highway to the Yamunotri temple collapsed; More than 10,000 people were trapped along the way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.