ചെന്നൈ: സനാതന ധർമം ഉയർത്തിപ്പിടിക്കാൻ ഹിംസയുടെ പാത പിന്തുടരുന്നതിൽ തെറ്റില്ലെന്ന തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ പ്രസംഗത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. ചെന്നൈയിൽ നടന്ന പൊതുചടങ്ങിലാണ് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തിയത്.
ഗവർണർ വ്യക്തിപരമായ ആത്മീയ ചിന്തകൾ പൊതുചടങ്ങിൽ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേർന്നതല്ലെന്ന് ഡി.എം.കെ നേതാവ് ടി.ആർ. ബാലു അഭിപ്രായപ്പെട്ടു. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധർമമല്ലെന്നും ഗവർണറെ ഓർമിപ്പിക്കുന്നതായും ബാലു പറഞ്ഞു.
ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എം.ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയവയും ഗവർണറുടെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.