ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ പാക് കടലിടുക്കിലെ ഒരു ചെറുദ്വീപ്. 285 ഏക്കർ വിസ്തൃതി. 1.6 കിലോമീറ്റർ നീളം. രാമേശ്വരത്തിന്റെ വടക്കുകിഴക്ക് ഇന്ത്യൻ തീരത്തുനിന്ന് 33 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ശ്രീലങ്കയിലെ ജാഫ്നയിൽ 62 കിലോമീറ്റർ ദൂരം. ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയം മാത്രമാണ് ജനവാസമില്ലാത്ത ഈ ദ്വീപിലുള്ളത്.
•മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ ശ്രീലങ്കയിലെ ജാഫ്ന
സാമ്രാജ്യത്തിന്റെ അധീനതയിൽ.
•17ാം നൂറ്റാണ്ടിൽ രാമനാട് രാജ്യത്തിന്റെ കൈവശത്തിലായി.
•ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗം.
•1921ൽ മത്സ്യബന്ധന അതിര് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ശ്രീലങ്കയും ദ്വീപിനായി അവകാശവാദം ഉന്നയിച്ചു. സർവേ പ്രകാരം കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി. രാമനാട് സാമ്രാജ്യത്തിന് കീഴിലായിരുന്നത് ചൂണ്ടിക്കാട്ടിയ ഇന്ത്യ അവകാശവാദം ഉന്നയിച്ചു.
•1974ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാർ പ്രകാരം കച്ചത്തീവ് ശ്രീലങ്കൻ പ്രദേശമായി അംഗീകരിച്ചു. ഇന്ദിരയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയുമാണ് കരാർ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്കും തീർഥാടകർക്കും പാസ്പോർട്ടോ മറ്റുരേഖകളോ ഇല്ലാതെ ദ്വീപിൽ വന്നുപോകാമെന്ന് കരാറിൽ വ്യവസ്ഥ. എന്നാൽ, 1976ൽ അന്തിമ കരാറിലെത്തിയപ്പോൾ ഇക്കാര്യങ്ങൾ പരാമർശിക്കപ്പെട്ടില്ലെന്നതാണ് പ്രധാന വിമർശനം.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ 1976 ൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരാണ് അന്തിമ കരാറിലെത്തിയത്. അന്തോണീസ് പുണ്യാളന്റെ തിരുനാളിനു മാത്രമാണ് ദ്വീപിൽ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.