നെല്ലിന്​ താങ്ങുവില 143 രൂപ കൂട്ടി

ന്യൂ​ഡ​ൽ​ഹി: നെ​ല്ലി​ന്‍റെ മി​നി​മം താ​ങ്ങു​വി​ല കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ക്വി​ന്‍റ​ലി​ന്മേ​ൽ 143 രൂ​പ കൂ​ട്ടി 2,183 രൂ​പ​യാ​ക്കി. ഖാ​രി​ഫ്​ സീ​സ​ണി​ലേ​ക്ക്​ (ഒ​ക്​​ടോ​ബ​ർ-​സെ​പ്റ്റം​ബ​ർ) വി​വി​ധ വി​ള​ക​ളു​ടെ താ​ങ്ങു​വി​ല 5.3 മു​ത​ൽ 10.35 ശ​ത​മാ​നം വ​രെ കൂ​ട്ടി​യാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തി തീ​രു​മാ​നം.

കോ​മ​ൺ ഗ്രേ​ഡ്​ നെ​ല്ലി​ന്​ പു​തു​ക്കി​യ താ​ങ്ങു​വി​ല 2,183 രൂ​പ​യും എ-​ഗ്രേ​ഡി​ന്​ 2,203 രൂ​പ​യു​മാ​യി​രി​ക്കും. ചോ​ള​ത്തി​ന്​ ര​ണ്ട്​ വ്യ​ത്യ​സ്​​ത ഇ​ന​ങ്ങ​ളി​ലാ​യി താ​ങ്ങു​വി​ല 3,180 രൂ​പ മു​ത​ൽ 3,225 രൂ​പ വ​രെ​യാ​ക്കി. തു​വ​ര പ​രി​പ്പി​ന്​ മി​നി​മം താ​ങ്ങു​വി​ല 6,600ൽ ​നി​ന്ന്​ 7,000 രൂ​പ​യാ​ക്കി. ഉ​ഴു​ന്നി​ന്​ 350 രൂ​പ വ​ർ​ധി​പ്പി​ച്ച്​ 6,950 രൂ​പ​യാ​ക്കി. നി​ല​ക്ക​ട​ല ക്വി​ന്‍റ​ലി​ന്​ 5,850ൽ ​നി​ന്ന്​ 6,377 രൂ​പ​യി​ലേ​ക്ക്. സോ​യാ​ബീ​ന്​ 4,300ൽ ​നി​ന്ന്​ 4,600 രൂ​പ​യാ​ക്കി. 

Tags:    
News Summary - The support price for paddy was increased by Rs.143

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.