മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ശിവരാജിനെ പൊലീസ് സ്പെഷൽ വിങ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇതിനിടെ സെപ്റ്റംബര്‍ 18 മുതൽ ഇരയായ പെണ്‍കുട്ടിയെയും മാതാവിനെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി.
തിരോധാനവുമായി ശിവരാജിന് ബന്ധമുണ്ടോയെന്ന സംശയമുണ്ട്. ഇരുവരെയും കണ്ടെത്തണമെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ജില്ല പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മറ്റൊരു പരാതികൂടി നൽകിയിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കടബ പൊലീസ് കേസെടുത്തത്. ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ശിവരാജുമുണ്ടായിരുന്നു. കേസിെൻറ കാര്യം സംസാരിക്കാനെന്ന പേരില്‍ ശിവരാജ് പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ബലാത്സംഗക്കേസ് കോടതിയില്‍ വിചാരണക്കെത്തിയപ്പോള്‍ സമന്‍സ് നല്‍കാന്‍ ശിവരാജ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഇതോടെ രക്ഷിതാക്കള്‍ പൊലീസുദ്യോഗസ്ഥനെ കണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. മാനഹാനി ഭയന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തി. ഇതിനാവശ്യമായ പണം പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടെ പിതാവിെൻറ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.