ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ മേഖലയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഒമ്പതരയോടെ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. യുവതിയുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്ടാവ് കടന്നുകളഞ്ഞു.
സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ രണ്ടു സ്ത്രീകൾ നടന്നുവരുന്നതിെൻറയും പിന്നിൽ ഒരാൾ പിന്തുടരുന്നതിെൻറയും ദൃശ്യങ്ങൾ കാണാം. മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയിൽനിന്നും കുഞ്ഞ് തെറിച്ചുവീണു. മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ കൂടെയുള്ള സ്ത്രീയും യുവതിയും തടയാൻ ശ്രമിച്ചപ്പോൾ കുത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ആദർശ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.