ന്യൂഡൽഹി: ട്രെയിനിൽ ആഭരണവും പണവും മോഷണംപോയ യാത്രക്കാരിക്ക് റെയിൽവേ 2.37 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉന്നത ഉപഭോക്തൃ കമീഷൻ നിർദേശിച്ചു. പരാതിക്കാരിയായ ഛത്തിസ്ഗഢ് സ്വദേശി രാജുദേവി സൂര്യവൻഷിക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2013ൽ കുടുംബസമേതം ഗോവയിൽനിന്ന് രത്ലം സ്റ്റേഷനിലേക്ക് യാത്രചെയ്യുേമ്പാഴാണ് സംഭവം.
സ്വർണം, വെള്ളി ആഭരണങ്ങൾ സൂക്ഷിച്ച പഴ്സും 20,000 രൂപ അടങ്ങിയ മറ്റൊരു പഴ്സുമാണ് യാത്രക്കിടെ നഷ്ടമായത്. ടിക്കറ്റ് പരിശോധകനോട് നേരിട്ടും റെയിൽവേ പൊലീസിൽ രേഖാമൂലവും പരാതി നൽകിയിട്ടും റെയിൽവേ അന്വേഷണം പോലും നടത്തിയില്ലെന്ന് കമീഷൻ കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. താനും കുടുംബവും യാത്രചെയ്ത റിസർവ് കമ്പാർട്ട്മെൻറിൽ അനധികൃത യാത്രക്കാരെ കയറാൻ അനുവദിച്ചതാണ് മോഷണം നടക്കാൻ കാരണമെന്ന് പരാതിക്കാരി ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.