ന്യൂഡൽഹി: 25 ഹൈകോടതികളിലായി കെട്ടിക്കിടക്കുന്നത് 56,40,641 കേസുകൾ. ഇതിൽ 40,81,024 എണ്ണം സിവിൽ കേസുകളും 15,59,617 എണ്ണം ക്രിമിനൽ കേസുകളുമാണെന്നും ലോക്സഭയിൽ കെ. മുരളീധരൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
1,70,016 സിവിൽ കേസുകളും 43,160 ക്രിമിനൽ കേസുകളും ഉൾപ്പെടെ കേരളത്തിൽ 2,13,176 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഹൈകോടതികളിൽ 404 ജഡ്ജിമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ല. 694 ഹൈകോടതി ജഡ്ജിമാരാണ് നിലവിൽ ജോലി ചെയ്യുന്നത്. കേരള ഹൈകോടതിയിൽ 47 തസ്തികകളിൽ ഏഴ് ഒഴിവുകൾ നികത്താനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.