ജൻ ആക്രോശ് യാത്രയിൽ യു ടേണടിച്ച് ബി.ജെ.പി​; പൊതുപരിപാടി തുടരുമെന്ന് പ്രഖ്യാപനം

ജയ്പൂർ: ജൻ ആക്രോശ് യാത്ര സസ്‍പെൻഡ് ചെയ്ത് മണിക്കൂറുകൾക്കകം നിലപാട് മാറ്റി ബി.ജെ.പി. യാത്ര നിർത്തിയെങ്കിലും ഇതിന്റെ ഭാഗമായി നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുപരിപാടികൾ തുടരുമെന്നാണ് ബി.ജെ.പി അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടികൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് ഇതുസംബന്ധിച്ച വ്യക്തത വരുത്തിയത്. ജൻ ആ​ക്രോശ് യാത്ര സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് സതീഷ് പൂനിയ പറഞ്ഞു. ഇപ്പോൾ അതിൽ വ്യക്തത വന്നിരിക്കുകയാണ്. യാത്രയുടെ ഭാഗമായുള്ള ജൻ ആക്രോശ് സഭ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ ഒന്ന് മുതൽ 14 വരെയാണ് ജൻ ആക്രോശ് യാത്ര രാജസ്ഥാനിൽ നടക്കുന്നത്. രാജ്യത്ത് കോവിഡ് ആശങ്ക ഉയർന്നതോടെ ജൻ ആ​​ക്രോശ് യാത്ര റദ്ദാക്കുകയാണെന്ന് ബി.ജെ.പി അറിയിക്കുകയായിരുന്നു. നേരത്തെ ഭാരത് ജോഡോ യാത്ര തടയുന്നതിന് വേണ്ടിയാണ് കോവിഡ് സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു.

Tags:    
News Summary - "There Was Some Confusion": BJP's U-Turn Hours After Suspending 'Jan Aakrosh Yatra'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.