ന്യൂഡൽഹി: അസമിൽ ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് പൊലീസ് മർദനം. അസമിലെ ബസുഗാവിൽ തിങ്കളാഴ്ചയാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മാധ്യമപ്രവർത്തകനായ ജയന്ത് ദേബ്നാഥിനെ പൊലീസുകാർ ആക്രമിച്ചത്.
ഹെൽമറ്റ് ധരിക്കാതെ അധികാരികൾ തന്നെ യാത്ര ചെയ്യുന്നത് പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുക എന്ന് ചോദിച്ചതോടെ പൊലീസുകാർ തന്നെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ജയന്ത് പറഞ്ഞു. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ അവർ കൂടുതൽ രോഷാകുലരായെന്നും അദ്ദേഹം പറഞ്ഞു.
'അസമിൽ പൊലീസിന് സർക്കാർ നൽകിയ സമ്പൂർണ്ണ സ്വാതന്ത്ര്യം അവർ ദുരുപയോഗം ചെയ്യുകയാണ്. സർക്കാർ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. പകലായതിലാകാം പൊലീസ് തന്നോട് ഇത്രയെങ്കിലും മര്യാദ പാലിച്ചത്. രാത്രിയായിരുന്നെങ്കിൽ ഒരുപക്ഷേ അവർ തന്നെ വെടിവച്ച് കൊലപ്പെടുത്തിയേനെ' -ജയന്ത് പറഞ്ഞു.
സംഭവത്തിൽ രണ്ട് കോൺസ്റ്റബിൾമാർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.