ചെന്നൈ: തൂത്തുക്കുടി സാത്താൻകുളത്ത് പിതാവും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിെൻറ കുറ്റപത്രം സി.ബി.െഎ കോടതിയിൽ സമർപ്പിച്ചു.
ലോക്ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞ് കട തുറന്നു പ്രവർത്തിച്ചതിന് കസ്റ്റഡിയിലെടുത്ത ജയരാജ്, മകൻ ബെന്നിക്സ് എന്നിവരെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്നതായും ഇതുമായി ബന്ധെപ്പട്ട് നിരവധി തെളിവുകൾ ലഭ്യമായതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ ശ്രീധർ, പോൾദുരെ ഉൾപ്പെടെ മൊത്തം 10 പൊലീസുകാരാണ് കേസിലെ പ്രതികൾ. ഇതിൽ പോൾദുരെ മരിച്ചു. ജൂൺ 19ന് വൈകീട്ടാണ് പി. ജയരാജ്, മകൻ ജെ. ബെന്നിക്സ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
23ന് ഇരുവരും മരിച്ചു. ക്രൂരമർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.
മലദ്വാരത്തിൽ ലാത്തി കുത്തിക്കയറ്റിയായിരുന്നു മർദനം. സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.