2014ൽ അധികാരത്തിൽ വന്നവർ 2024ൽ പുറത്ത് പോകും- അഖിലേഷ് യാദവ്

ലഖ്‌നോ: 2014 ൽ അധികാരത്തിൽ വന്നവർ 2024 ൽ പുറത്തുപോകുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഇൻഡ്യ സഖ്യത്തിന്റെ യോഗങ്ങൾ തുടർച്ചയായി നടക്കുന്നതിൽ സന്തോഷമുണ്ട്. സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്ത് പോകുമെന്നും ജനങ്ങൾക്ക് വിശ്വാസമുണ്ട്. പൊതുജനത്തെ ഒറ്റിക്കൊടുത്തവരെ 2024ൽ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും പ്രതിപക്ഷ സഖ്യം ഇൻഡ്യയുടെ യോഗത്തിൽ പങ്കെടുക്കാൻ സൈഫയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാദവ് പറഞ്ഞു.

സംസ്ഥാനത്ത് നിന്ന് 80 എം.പിമാർ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Those who came to power in 2014 will go out in 2024: Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.