നൂപുർ ശർമക്കെതിരെ ഭീഷണി; യു.പിയിൽ ഒരാൾ അറസ്റ്റിൽ

ബറേലി(യു.പി): പ്രവാചകനിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ തലയറുക്കുമെന്ന് ഭീഷണി മുഴക്കിയയാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ കൊലവിളി മുഴക്കിയ നാസിർ ഹുസൈനെയാണ് ഫരീദ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കസ്സാവനിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഭീഷണിപ്പെടുത്തിയതിനും സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചതിനുമാണ് നാസിറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു.

Tags:    
News Summary - Threat against Nupur Sharma; One arrested in U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.