ചെന്നൈ: തമിഴ്നാട്ടിൽ ദലിത് യുവാവിന്‍റെ തലമുടി വെട്ടാൻ നിരസിച്ചതിനും ജാതിയധിക്ഷേപം നടത്തിയതിനും സലൂൺ ഉടമക്കും രണ്ടുപേർക്കുമെതിരെ േകസ്. എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസ്.
സേലം ജില്ലയിലെ തലൈവാസലിലാണ് സംഭവം. 26 കാരനായ പൂവരസൻ മുടി വെട്ടാനെത്തിയതായിരുന്നു സലൂണിൽ. സലൂൺ ഉടമയും ബാർബറും പൂവരസൻ എസ്.സി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ചൂണ്ടിക്കാട്ടി മുടിവെട്ടാൻ തയാറായില്ല. സലൂണിൽ പ്രവേശിക്കുന്നതിനും ഇരുവരും വിലക്ക് ഏർപ്പെടുത്തി.
സലൂൺ ഉടമയായ അന്നകില്ലി, ബാർബർ ലോകനാഥൻ എന്നിവരാണ് പൂവരസന് മുടി വെട്ടി നൽകാൻ വിസമ്മതിച്ചത്. മൂവരും തമ്മിൽ വാക്കുതർക്കമായതോടെ പളനിവേൽ എന്നയാൾ സംഭവത്തിൽ ഇടപ്പെടുകയും പൂവരസനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പൂവരസൻ തലൈവാസൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തൽ അന്നകില്ലി, ലോകനാഥൻ, പളനിവേൽ എന്നിവർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തു. പളനിവേലിനെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേരും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.