എൻട്രൻസ് കോച്ചിങ് സെന്‍ററിലെ മൂന്ന് വിദ്യാർഥികൾ ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിൽ സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്‍ററുകളിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥികൾ ജീവനൊടുക്കി. കോട്ടയിൽ തിങ്കളാഴ്ചയാണ് സംഭവം. അങ്കുഷ്, ഉജ്വൽ, പ്രണവ് എന്നിവരാണ് ആത്മഹത്യചെയ്തതെന്ന് അധികൃതർ അറിയിച്ചു.

അങ്കുഷ്, ഉജ്വൽ എന്നിവർ ബിഹാർ സ്വദേശികളാണ്. മെഡിക്കൽ, എൻജിനിയറിങ് മത്സരപരീക്ഷകളുടെ പരിശീലനത്തിനാണ് ഇവർ കോച്ചിങ് സെന്‍ററിൽ എത്തിയത്. അടുത്തടുത്ത മുറികളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.

മധ്യപ്രദേശ് സ്വദേശിയാണ് മരിച്ച പ്രണവ്. നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു പ്രണവെന്നും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

നേരത്തെയും കോട്ടയിൽ മത്സരപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു. കോച്ചിങ് സെന്‍ററുകളിലെ സമയക്രമവും പരീക്ഷകളും വിദ്യാർഥികളിൽ സമ്മർദ്ദം സൃഷ്ടിച്ചതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. 

Tags:    
News Summary - Three coaching centre students die in Kota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.