യു.പിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ; ഒരാൾക്ക്​ ഗുരുതര പരിക്ക്​

ലഖ്​നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ. ഗുരുതരമായി പരിക്കേറ്റ 60കാരിയെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്​തു.

ഞായറാഴ്​ച രാത്രി ലോനി പ്രദേശത്തെ വീട്ടിൽ അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു. വസ്​ത്ര വ്യാപാരിയായ റിയാസുദ്ദീ​െൻറ വീടും കടയും തകർത്തശേഷം അദ്ദേഹത്തെയും രണ്ടു മക്കളായ അജ്ജുവിനെയും ഇമ്രാനെയും വെടിയുതിർത്ത്​ കൊലപ്പെടുത്തി. റിയാസുദ്ദീ​െൻറ ഭാര്യയെ ഗുരുതര പരിക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ വെടിയേറ്റതി​െൻറ പാടുകളുണ്ടായിരുന്നു. പരിക്കേറ്റ സ്​ത്രീ ചികിത്സയിലാണ്​. പൊലീസി​െൻറ സംഘം രൂപീകരിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​' -പൊലീസ്​പറഞ്ഞു. അന്വേഷണസംഘം വീടും കടയും സന്ദർശിച്ച്​ തെളിവെടുത്തു. ഫോൺ നമ്പർ കേന്ദ്രീകരിച്ച്​ അന്വേഷണം നടത്താനുള്ള ​ശ്രമത്തിലാണ്​ ​പൊലീസ്​. 

Tags:    
News Summary - Three members of family shot dead inside home in Ghaziabad 1 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.