ന്യൂഡൽഹി: രാജ്യസഭയിൽ മൂന്ന് പുതിയ എം.പിമാർ ചെയർമാൻ ജഗദീപ് ധൻകർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. നാമനിർദേശം ചെയ്യപ്പെട്ട സത്നം സിങ് സന്ധുവും ആം ആദ്മി പാർട്ടിയിലെ നരേൻ ദാസ് ഗുപ്തയും സ്വാതി മലിവാളുമാണ് പുതിയ അംഗങ്ങൾ. നരേൻ ദാസ് ഗുപ്തയും സ്വാതി മലിവാളും ഡൽഹിയിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സത്യപ്രതിജ്ഞ കൂടിയായി സത്നം സിങ് സന്ധുവിന്റേത്. സത്യപ്രതിജ്ഞയുടെ ഭാഗമല്ലാത്ത ചില വാക്കുകൾ ഉപയോഗിച്ചതിനെ തുടർന്ന് സ്വാതി മലിവാളിന് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു. കാലാവധി പൂർത്തിയായ സുശീൽ കുമാർ ഗുപ്തക്ക് പകരമാണ് മലിവാളിനെ ആപ് രാജ്യസഭയിലേക്ക് അയക്കുന്നത്. നരേൻ ദാസ് ഗുപ്ത തുടർച്ചയായ രണ്ടാം തവണയാണ് രാജ്യസഭ എം.പിയാകുന്നത്. ഇവരുൾപ്പെടെ ആപ്പിന് ആകെ 10 രാജ്യസഭ എം.പിമാരുണ്ട്. ചണ്ഡിഗഡ് സർവകലാശാല സ്ഥാപക ചാൻസലറാണ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ സത്നം സിങ് സന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.