ചെന്നൈ: വേളാച്ചേരി 11ാം മണ്ഡലത്തിലെ 179ാം നമ്പർ ബൂത്തിൽനിന്ന് വിവി പാറ്റ് മെഷീൻ ഉൾപ്പെടെ മൂന്നു വോട്ടുയന്ത്രങ്ങൾ തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെട്ട മൂന്നു പ്രതികൾ പിടിയിൽ. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ അണ്ണാ ഡി.എം.കെ അനുഭാവികളായ മൂന്നു കോർപറേഷൻ ജീവനക്കാരാണ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയത്. വേളാച്ചേരി- തരമണി റോഡിൽ ഡി.എം.കെ പ്രവർത്തകർ ഇവരെ സംശയിച്ച് പിന്തുടരുകയായിരുന്നു. അതിനിടെ, യന്ത്രങ്ങൾ റോഡിൽ വീണ് കേടുപാട് സംഭവിച്ചു.
പിടിയിലായ മൂന്നുപേരെയും ഡി.എം.കെ പ്രവർത്തകർ പൊലീസിന് ൈകമാറുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയ വോട്ടുയന്ത്രങ്ങളാണോയെന്ന് തെരഞ്ഞെടുപ്പ് അധികൃതർ പരിശോധിക്കുന്നുണ്ട്. പ്രസ്തുത ബൂത്തിൽ റീപോളിങ് ആവശ്യപ്പെട്ട് ഡി.എം.കെ മുന്നണി പ്രവർത്തകർ വേളാച്ചേരി ലിങ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഒരു മണിക്കൂറിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കൃത്യമായ അന്വേഷണം ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അണ്ണാ ഡി.എം.കെയുടെ എം.കെ. അശോകും കോൺഗ്രസിലെ ജെ.എം.എച്ച്. ഹസനും തമ്മിലാണ് മുഖ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.