ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ബീ​ഫ്​ നി​േ​രാ​ധ​ന​ത്തെ തു​ട​ർ​ന്ന്​ ക​ച്ച​വ​ട​മൊ​ഴി​ഞ്ഞ ബം​ഗ​ളൂ​രു ശി​വാ​ജി ന​ഗ​റി​ലെ ബീ​ഫ്​ വി​ൽ​പ​ന​ശാ​ല​ക​ൾ

ഗോ​വ​ധ നി​രോ​ധ​ന നി​യ​മം മറയാക്കി മംഗ​ളൂ​രു​വി​ൽ ഇറച്ചി കടകൾക്ക് തീയിട്ടു

മ​ംഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഗോ​വ​ധ നി​രോ​ധ​ന -ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ​ വ​ന്ന​തി​ന്​ പി​ന്നാ​ലെ മ​ംഗ​ളൂ​രു​വി​ൽ ഇറച്ചി കടകൾക്ക് നേരെ ആക്രമണം. ഒാലാപേട്ടിലെ തൊക്കോട്ട് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന മൂന്നു ഇറച്ചികടകളാണ് അക്രമികൾ തീയിട്ടത്. താൽകാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ലത്തീഫ്, ഖാദർ, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്നിക്കിരയായത്.

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മംഗളൂരു എം.എൽ.എ യു.ടി. ഖാദർ രംഗത്തെത്തി. കുറ്റവാളികളെ അറസ്റ്റ് ചെ‍യ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യണം. ഇറച്ചികടകൾ നടത്താൻ ആവശ്യമായ സൗകര്യങ്ങൾ നഗരസഭ ഒരുക്കണമെന്നും യു.ടി. ഖാദർ ആവശ്യപ്പെട്ടു.

ഗോ​വ​ധ നി​രോ​ധ​ന ഭേ​ദ​ഗ​തി നി​യ​മത്തിന്‍റെ മറയാക്കി കന്നുകാലി വാഹനത്തി​ന്‍റെ ഡ്രൈവർക്ക് നേരെ ശനിയാഴ്ച​ ആൾക്കൂട്ട മർദനം നടന്നിരുന്നു. റാ​ണി​ബെ​ന്നൂ​രി​ൽ​ നി​ന്ന്​ ശൃം​ഗേ​രി വ​ഴി മം​ഗ​ളൂ​രു​വി​ലേ​ക്ക്​ 34 ക​ന്നു​കാ​ലി​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്ന ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ താ​ണി​ക്കൊ​ഡു ചെ​ക്ക്​​പോ​സ്​​റ്റി​ന്​ സ​മീ​പം ആ​ൾ​ക്കൂ​ട്ടം ത​ട​യു​ക​യാ​യി​രു​ന്നു.

ഒ​രു വാ​ഹ​ന​ത്തി​ലെ ​ൈഡ്ര​വ​ർ ഒാ​ടി ​ര​ക്ഷ​പ്പെ​ട്ടു. ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​യ ദാ​വ​ൻ​ക​െ​ര സ്വ​ദേ​ശി ആ​ബി​ദ്​ അ​ലി​ക്ക്​ ആ​ൾ​ക്കൂ​ട്ട​ത്തി​െൻറ മ​ർ​ദ​ന​മേ​റ്റു. പ​രി​ക്കേ​റ്റ ഇ​യാ​ളെ ശൃം​ഗേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്നു​കാ​ലി ക​ട​ത്തി​ന്​ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ശൃം​ഗേ​രി പൊ​ലീ​സ്​ ര​ണ്ട്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

ഉ​ത്ത​രേ​ന്ത്യ​യി​ലെ പോ​ലെ ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ആ​ൾ​ക്കൂ​ട്ടം നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക ആ​ദ്യ കേ​സി​ൽ​ത്ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്​. ഗോ​വ​ധ നി​രോ​ധ​ന- ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം പ​ശു, പ​ശു​ക്കി​ടാ​വ്, കാ​ള, 13 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പോ​ത്ത് എ​ന്നി​വ​യെ അ​റു​ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം.

ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തു​ന്ന​തും ഇ​റ​ച്ചി ക​യ​റ്റു​മ​തിയും ഇ​റ​ക്കു​മ​തിയും നി​രോ​ധ​ന പ​രി​ധി​യി​ൽ വ​രും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം മു​ത​ൽ 10 ല​ക്ഷം വ​രെ രൂ​പ പി​ഴ​യു​മാ​ണ്​ ശി​ക്ഷ. ക​ന്നു​കാ​ലി ക​ട​ത്തി​നെ കു​റി​ച്ച്​ വി​വ​രം ന​ൽ​കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ടോ​ൾ​ഫ്രീ ന​മ്പ​റും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.