ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ വെള്ളകടുവ കൽപ്പന ചത്തത് കോവിഡ് മൂലമല്ലെന്ന് മൃഗശാല അധികൃതർ. വൃക്കയുടെ പ്രവർത് തനം നിലച്ചതും പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളുമാണ് കടുവക്കുണ്ടായിരുന്നതെന്നും അധികൃതർ അറിയിച്ചു.
മറ്റു രോഗ ലക്ഷണങ്ങളൊന്നും കടുവക്ക് ഉണ്ടായിരുന്നില്ല. കടുവക്ക് കോവിഡ് ബാധിച്ചിരുന്നോ എന്ന് അറിയുന്നതിനായി സാമ്പിളുകൾ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിൽ കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച രാവിലെ ആറരയോടെയാണ് കടുവ ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.