തമിഴരുടെ ദേശസ്നേഹത്തെ വ്രണപ്പെടുത്തിയെന്ന് എം.കെ. സ്റ്റാലിൻ; റി​പ്പ​ബ്ലി​ക്​​ദി​ന ഫ്ലോ​ട്ട്​ നി​രാ​ക​രി​ച്ചതിൽ വിമർശനം

ചെ​ന്നൈ: റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ത​മി​ഴ്​​നാ​ട്​ സ​മ​ർ​പ്പി​ച്ച ​ഫ്ലോ​ട്ട്​ നി​രാ​ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ​ഫ്ലോ​ട്ട്​ ഒഴിവാക്കിയ നടപടി തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്നേഹത്തെയും ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

വിദഗ്ധ സമിതി അംഗങ്ങൾ നിർദേശിച്ച പരിഷ്കാരങ്ങൾ അനുസരിച്ച് തയാറാക്കിയ ഏഴ് ഡിസൈനുകളും നിരസിച്ച നടപടി അസ്വീകാര്യമാണ്. തമിഴ്‌നാടിനും ജനങ്ങൾക്കും അതീവ ഉത്കണ്ഠയുള്ള വിഷയമാണിത്. റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ തമിഴ്നാടിന്‍റെ ​ഫ്ലോ​ട്ട്​ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്നും സ്റ്റാലിൻ കത്തിലൂടെ ആവശ്യപ്പെട്ടു.

കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നെ​തി​രെ ക​നി​മൊ​ഴി എം.​പി ഉ​ൾ​പ്പെ​ടെ വി​വി​ധ ഡി.​എം.​കെ മു​ന്ന​ണി നേ​താ​ക്ക​ൾ നേരത്തെ പ്ര​തി​ഷേ​ധി​ച്ചിരുന്നു.

റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ റാണി വേ​ലു​നാ​ച്ചി​യാ​ർ, വി.​ഒ.​സി എ​ന്ന വി.​ഒ. ചി​ദം​ബ​രം പി​ള്ളൈ, മഹാകവി ഭാരതിയാർ എന്ന സുബ്രഹ്മണ്യ ഭാരതി ഉ​ൾ​പ്പെ​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളു​ടെ ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി​യ പ്ര​മേ​യ​മാ​ണ് തമിഴ്നാട്​ അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന​ത്. ത​മി​ഴ്​​നാ​ടിന്‍റെ സ​മ​ർ​പ്പി​ച്ച ​ഫ്ലോ​ട്ട്​ കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡ്​ ഫ്ലോ​ട്ട്​ നി​ർ​ണ​യ സ​മി​തി നി​രാ​ക​രി​ക്കുകയായിരുന്നു. കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഫ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം 12 ആ​യി കു​റ​ച്ച​താ​ണ് നിരാകരണ കാരണമായി കേന്ദ്രം പറയുന്നത്.

തെ​ന്നി​ന്ത്യ​യി​ൽ ബി.​ജെ.​പി ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യു​ടെ ഫ്ലോ​ട്ടി​ന്​ ​മാ​ത്ര​മാ​ണ്​ അ​നു​മ​തി ല​ഭി​ച്ച​ത്. കേ​ര​ളം, പ​ശ്ചി​മ​ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഫ്ലോ​ട്ടു​ക​ളും ഒ​ഴി​വാ​ക്കി​യി​രു​ന്നു. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ കേ​ര​ളം നി​ർ​ദേ​ശി​ച്ച ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെയും പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ഫ്ലോ​ട്ടു​ക​ളാണ് ഒ​ഴി​വാ​ക്കപ്പെട്ടത്.

Tags:    
News Summary - TN tableau rejected: Stalin writes to PM, calls it ‘matter of grave concern’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.