ചെന്നൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ സ്വാതന്ത്ര്യദിന പരിപാടികളിൽ പൊതുജനത്തെ പങ്കെടുപ്പിക്കില്ലെന്ന് തമിഴ്നാട് സർക്കാർ. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തുമെങ്കിലും വൈറസ് വ്യാപനം കണക്കിലെടുത്ത് സമ്മേളനങ്ങൾ അനുവദിക്കില്ല.
ആഗസ്റ്റ് 15ന് പൊതുസമ്മേളനങ്ങൾ ഉണ്ടാകില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളെ പരിമിതപ്പെടുത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു.
സെൻറ് ജോർജ്ജ് കോട്ടക്ക് മുന്നിൽ സ്വാതന്ത്ര്യദിന പരിപാടി നടക്കും. ചെന്നൈയിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ദേശീയ പതാക ഉയർത്തും. സ്വായന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ കോവിഡ് യോദ്ധാക്കളായ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ പ്രവർത്തകർ തുടങ്ങിയവരെ ആദരിക്കും. ചടങ്ങിലേക്ക് ആരോഗ്യപ്രവർത്തകർക്കും കോവഡിനെ അതിജീവിച്ച ചില വ്യക്തികളെയും ക്ഷണിക്കുമെന്നും റിപ്പോർട്ടുണ്ട്.
സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.
തമിഴ്നാട്ടിൽ നിലവിൽ 52929 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. 256313 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 കോവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരണസംഖ്യ 5278 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.