അഹ്മദാബാദ്: തോക്കിൻമുനയിൽ നിർത്തി തെൻറ സഹായിയെ േചാദ്യം ചെയ്ത് െപാലീസ് രേഖപ്പെടുത്തിയ മൊഴിയുടെ പകർപ്പും ക്രൈംബ്രാഞ്ച് ഒാഫിസിലെ സി.സി.ടി.വി ദൃശ്യങ്ങളും ആവശ്യപ്പെട്ട് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകി. കഴിഞ്ഞ മാസത്തെ നാടകീയ സംഭങ്ങളുടെ പശ്ചാത്തലത്തിലാണിത്.
തൊഗാഡിയയുടെ അടുത്ത അനുയായിയായ ഘനശ്യാം ചന്ദ്രദാസിനെ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് പിടികൂടി ചോദ്യംചെയ്തത്. തൊഗാഡിയയെ കാണാതായെന്ന് പറഞ്ഞതിെൻറ അടുത്തദിവസമായ ജനുവരി 16നായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. ചന്ദ്രദാസിെന നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴിയെടുത്തതെന്ന് പൊലീസ് ജോ. കമീഷണർ (ക്രൈം) ജെ.കെ. ഭട്ടിന് നൽകിയ കത്തിൽ തൊഗാഡിയ ആരോപിച്ചു. മൊഴിയെടുത്ത ഉദ്യോഗസ്ഥരുടെ പേരുകളും ഗെയ്ക്വാദ് ഹവേലി പ്രദേശത്തെ ക്രൈംബ്രാഞ്ച് ഒാഫിസിൽ ആ ദിവസം വന്നവരുടെ ദൃശ്യങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 16ന് രാത്രി 12.30ന് കസ്റ്റഡിയിലെടുത്ത ചന്ദ്രദാസിനെ പുലർച്ചെ 4.30നാണ് വിട്ടയച്ചത്. 15 ഉദ്യോഗസ്ഥർ ചുറ്റുംനിന്ന് ചന്ദ്രദാസിനോട് തെറ്റായ വിവരങ്ങൾ നൽകാൻ നിർബന്ധിച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിെൻറ അയൽക്കാരെയും പൊലീസ് പീഡിപ്പിച്ചു. തനിക്കെതിരെ പൊലീസും ചില ഉന്നതരും ചേർന്ന് ഗൂഢാലോചന നടത്തിയതിെൻറ ഭാഗമായിരുന്നു ഇതെന്ന് തൊഗാഡിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.