കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചു; 80ലധികം മത നേതാക്കള്‍ക്കും കോവിഡ്

ഹരിദ്വാര്‍: ഹരിദ്വാർ കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് ബാധിച്ച് വ്യാഴാഴ്ചയാണ് മരിച്ചത്.

രാജ്യത്ത് കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. ആരോഗ്യവിദഗ്​ധരും മറ്റും കുംഭമേള കോവിഡിന്‍റെ മഹാവ്യാപനത്തിന്​ വഴിവെക്കുമെന്ന്​ തുടക്കം മുതലേ മുന്നറിയിപ്പ്​ നൽകിയിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം പ​ങ്കെടുക്കാറുണ്ട്​. ഈ ആഴ്​ച്ചയിലെ രണ്ട്​ ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ്​ മേളയിൽ പ​ങ്കെടുത്തത്​.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് രാജ്യത്ത്​​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേർ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,74,308 പേർക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവൻ നഷ്​ട​െപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Top Seer At Kumbh Mela Dies Of COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.