നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ഷിംലയിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​; അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ട നിര

ഷിംല: ഹിമാചൽ പ്രദേശ്​ സർക്കാർ ലോക്​ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ഷിംലയിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​.

പർവാനൂവിലെ അന്തർസംസ്​ഥാന പാതയിൽ നിരവധി വാഹനങ്ങളാണ്​ കുടുങ്ങിയത്​. ​അയൽ സംസ്​ഥാനങ്ങളിലെത്തുന്നവരുടെ യാത്ര പാസ്​ പരിശോധിക്കുന്നിടത്തായിരുന്നു വാഹനങ്ങളുടെ നീണ്ട നിര.

നൂറുകണക്കിന്​ വാഹനങ്ങൾ അതിർത്തിയിൽ പരിശോധനക്കായി കുടുങ്ങിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത വേനൽ ആരംഭിച്ചതോടെയാണ്​ സഞ്ചാരികളുടെ ഹിമാചലിലേക്കുള്ള ഒഴുക്ക്​​.

വെള്ളിയാഴ്ചയാണ്​ ഹിമാചൽ പ്രദേശിൽ കോവിഡ്​ ലോക്​ഡൗൺ എടുത്തുകളഞ്ഞത്​. നേരത്തേ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ്​ ആകുന്നവർക്ക്​ മാത്രമാണ്​ സംസ്​ഥാനത്ത്​ പ്രവേശനം അനുവദിച്ചിരുന്നത്​. ഈ നിബന്ധനയും വെള്ളിയാഴ്​ച ഒഴിവാക്കിയിരുന്നു. 


Tags:    
News Summary - Tourists rush to Shimla as Himachal Pradesh eases Covid curbs, huge traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.